Wednesday, June 04, 2008

Padoor Youth get together in Dubai
നാട്ടിലെ സൌഹൃദം ഇപ്പോഴും ഊഷ്മളതയോടെ സൂക്ഷിക്കുന്ന ഒരു ചങ്ങാതിക്കൂട്ടത്തെക്കുറിച്ചു തന്നെയാവട്ടെ ഇത്തവണ-അല്ലെ?.സാധാരണയായി നാട്ടിലെ സൌഹൃദം ഒരു വിദൂരമായ ഓര്‍മ്മ മാത്രമായി , ഒരു നൊമ്പരമായി മനസ്സില്‍ സൂക്ഷിക്കുന്നവരാണ്‍ പ്രവാസികള്‍.ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല - കഴിയാറില്ല.ഇവിടത്തെ തിരക്കു പിടിച്ച ജീവിതത്തിനിടയ്ക്ക് സുഹൃത്തുക്കളുടെ ശബ്ദം ഫോണിലൂടെയെങ്കിലും ഇടയ്ക്ക് കേട്ട് സായൂജ്യമടയുന്നവരാണ്‍ മിക്കവരും.എന്നാല്‍ ഷാനവാസ് അയച്ചു തന്ന ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഓപ്പണ്‍സ് ക്ലബ്ബിലെ വൈകുന്നേരത്തെ ഒത്തു കൂടല്‍ അതേ പടി പകര്‍ത്തിയതു പോലെ തോന്നി.പശ്ചാത്തലം മാത്രം മാറ്റമുണ്ട്-യു.ഏ.ഇ യിലെ സബീല്‍ പാര്‍ക്ക്..!

ഏതോ ടൂര്‍ണമെന്റ് ജയിച്ച് വരുന്ന വഴിയാണൊ?


ഈ ഇരിപ്പിന്റെ സുഖം ഒന്നു വേറെ തന്നെയാ - അല്ലെ?


ഗഫൂര്‍ഃ മോഹന്‍ലാല്‍ ഫാന്‍ ആണല്ലെ?പോസ് കൊള്ളാം!


ഈ ജൈസലിനൊരു മാറ്റവും ഇല്ല - അല്ലെ?


ഫാരൂഖ് ഒന്നു തടിവച്ചിട്ടുണ്ടോ?

ഹമീദിനെ ഖത്തറില്‍ നിന്നും കണ്ടതാ

For More Pictures Check The Album

Padoor Guys 01


ഷാനു , വളരെ നന്ദി..!

എല്ലാ‍വരും അഭിപ്രായങ്ങള്‍ അറിയിക്കുമല്ലൊ?

പിന്നെ , പാടൂരിലെ എല്ലാ പ്രവാസികളുടെയും ഇടയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദയവായി എനിക്ക് അയച്ചു തരിക.എല്ലാവര്‍ക്കും കൂടി ഞാന്‍ അത് പ്രസിദ്ധീകരിക്കുന്നതാണ്.

6 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഗുഡ്..

ഫസല്‍ ബിനാലി.. said...

വെരി ഗൂഡ്

majus said...

its good navas......but i know u could make it better
with best compliments and regards
majukka

Navas(നവാസ്) said...

മിന്നാമിനുങ്ങുകള്‍, ഫസല്‍ - അഭിനന്ദനങ്ങള്‍ക്ക് നന്ദി
മജുക്കാ.. നിര്‍ദ്ദേശത്തിനു നന്ദി

മനസ്സില്‍ ഒരു പാട് ആശയങ്ങള്‍ ഉണ്ട്.സമയപരിമിതി ഒരു തടസ്സമാകുന്നു.

Azeez Manjiyil said...

പ്രിയ നവാസ്‌
ഓര്‍ത്തെടുത്തതിന്‌ നന്ദി
പികാസ ആള്‍ബത്തില്‍ ഫോട്ടോകള്‍ ക്രമീകരിക്കുക.ഒരുചെറിയ കമന്റ്‌ വഴി ബ്ലോഗിലേയ്‌ക്ക്‌ ലിങ്ക്‌ കൊടുക്കുക.അതായിരിക്കും കൂടുതല്‍ എളുപ്പം.
പുതിയ സംവിധാനമനുസരിച്ച്‌ ബ്ലോഗില്‍ ഈ സൗകര്യം ഉള്ളത്‌ ശ്രദ്ധയില്‍ പെട്ടിരിക്കും എന്ന് വിശ്വസിക്കുന്നു.
(പേജ്‌ ക്രമീകരണത്തിലെ സ്‌ലൈഡ്‌ ഷോ കാണുക)

നന്മകള്‍ നേര്‍ന്ന് കൊണ്ട്‌
മഞ്ഞിയില്‍
+974 5872267

Navas(നവാസ്) said...

@മഞ്ഞിയില്‍
നിര്‍ദ്ദേശത്തിന് വളരെ നന്ദി.
തീര്‍ച്ചയായും അങ്ങിനെ തന്നെ ചെയ്യുന്നതാണ്.
ഇനിയും ഉപദേശനിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.