Sunday, June 04, 2006
An Introduction to Padoor Blog
ഒരു പാട് പ്രത്യേകതകള്‍ ഉള്ള പാടൂര്‍ എന്ന ഗ്രാമം...
നാനാ ജാതി മതസ്ഥരും, വിവിധ രാഷ്ട്രീയ കക്ഷികളും സാഹോദര്യത്തോടെ ജീവിച്ചു പോരുന്ന,വലിയ മനസ്സുള്ള മനുഷ്യരുടെ ഈ വലിയ ഗ്രാമം എന്നും ചരിത്രങ്ങള്‍ രചിച്ചിട്ടുണ്ട്.ഒരു പാട് മഹാരഥന്മാര് ജീവിച്ച മണ്ണാണ് പാടൂരിന്റേത്.സാംസ്കാരികമായും, മതപരമായും, സാമൂഹികമായും, സാമ്പത്തികമായും, വിദ്യാഭ്യാസപരമായും എല്ലാം ചുറ്റുമുള്ള പ്രദേശങ്ങളേക്കാള്‍ ഏറെ മുന്നിലാണ് എന്നും പാടൂര്‍.പ്രകൃതിയും ഈ പ്രദേശത്തെ കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്.ഏറെ സുന്ദരി കൂടിയാണ് ഈ ഗ്രാമം.പാടൂരിന്റെ സാമ്പത്തിക-സാമൂഹിക ഉയര്‍ച്ചയ്ക്ക് വലിയൊരു കാരണം പ്രവാസികളുടെ വിയര്‍പ്പാണ് എന്ന നിരീക്ഷണത്തോട് വലിയൊരളവോളം നമുക്ക് യോജിക്കേണ്ടി വരും.ഒരു പാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്ള പ്രദേശമാണ് പാടൂര്‍ എന്ന സത്യം വിസമരിക്കുന്നില്ല.എന്നാലും പാടൂരിലൂടെ സഞ്ചരിക്കുന്ന ഒരാള്‍ക്ക് ഇവിടുത്തെ ഗള്‍ഫ് സ്വാധീനം വളരെ പെട്ടെന്ന് പിടി കിട്ടും-തീര്‍ച്ച!
എന്നാല്‍ ഗള്‍ഫ് പാടൂരിന് നല്കിയ നഷ്ടങ്ങള്‍ എന്തൊക്കെയാണ്? ആ പട്ടിക വളരെ നീളുന്നതായി കാണുമ്പോള്‍ ഏതു പാടൂര്ക്കാരന്റെ ഹൃദയമാണ് ഒന്നു തപിക്കാതിരിക്കുക?പറഞ്ഞു വരുന്നത് പാടൂരിന്റെ ഒരു പാട് പ്രതിഭാധനരെ 'ഗള്ഫെടുത്ത'
കഥയാണ്.പണ്ടേതോ ഒരു പ്രഭാതത്തില്‍ പാടൂര്‍ തീരത്ത് ആഞ്ഞടിച്ച ഒരു 'ഗള്ഫാമി' യുടെ കഥ.അതിന്റെ ദോഷ ഫലങ്ങള്‍ ഇന്നും പാടൂരില്‍ അലയടിക്കുന്നില്ലേ എന്ന ഒരു എളിയ പാടൂരുകാരന്റെ ആത്മഗതം.അതു പൊട്ടെ ! വഴിയെ പറഞ്ഞെന്നു മാത്രം.ഈ വിഷയത്തില്‍ നമുക്കൊരു ചര്‍ച്ചയും ആവാം, നമ്മുടെ ഗ്രാമത്തിലെ ഏതെങ്കിലും ചായക്കടയില്‍ വച്ച്-എന്താ, അതു പോരെ?
പറയാന്‍ ഉദ്ദേശിച്ചത് എന്തിനാണ് ഇങ്ങനെ ഒരു വെബ്ളോഗ് എന്നാണ്.ഈ ബ്ളോഗ് എല്ലാ പാടൂര്കാര്ക്കുംവേണ്ടിയാണ്.പ്രത്യേകിച്ച് പാടൂരിലെ പ്രവാസികള്‍ക്കു വേണ്ടി.പാടൂരിലെ ദൈനം ദിന സംഭവവികാസങ്ങളെക്കുറിച്ച് പാടൂക്കാര്ക്ക് സംസാരിക്കാന്‍ ഒരിടം.പിന്നെ, ഇതത്രയും മലയാളത്തില്‍ ടൈപ് ചെയ്യാന്‍ ഈയുള്ളവന് കുറച്ച് ബുദ്ധിമുട്ടി കേട്ടോ?എന്നാലും സാരമില്ല നമ്മുടെ നാട്ടുകാര്‍ക്കു വേണ്ടിയല്ലേ?
അപ്പോള്‍ എന്റെ പ്രിയപ്പെട്ട പാടൂര്‍ക്കാര്‍ ചെയ്യേണ്ടത് ഇത്ര മാത്രം -പറയാനുള്ളത് പറയുക, അത് ഈ സൈറ്റില്‍ കയറി പറയുക.അപ്പോള്‍ അത് ലോകത്തിന്റെ നാനാ ദിക്കിലുമുള്ള പാടൂര്ക്കാര്ക്ക് അറിയാമല്ലൊ?ഇനി മലയാളത്തില്‍ പറയണം എന്നുള്ളവര്‍ വിഷമിക്കേണ്ട അതിനുള്ള ലളിതമായ വഴിയുണ്ട്.ചോദിച്ചാല്‍ അതും പറഞ്ഞു തരാം, പോരെ? പിന്നെ നിങ്ങളുടെ കയ്യില്‍ പാടൂരിനെ സംബന്ധിക്കുന്ന ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അയച്ചു തരാം.മുകളില്‍ കൊടുത്തിരിക്കുന്ന ഫോട്ടോ
ജി.എം.യു.പി സ്കൂളിനു മുന്‍പിലുള്ള ജാസ്സിര്‍ അയച്ചൂ തന്നതാണ്.കൊള്ളാം-അല്ലേ?പാടൂരിലെ പ്രവാസികള്‍ക്ക് ഈ
ഫോട്ടോയുടെ ഭംഗി ശരിക്കും അറിയാം.അവര്ക്ക്നഷ്ടപ്പെടുന്ന ദൃശ്യങ്ങളാണവ-പാടൂരിന്റെ ഗന്ധം പേറുന്ന ദൃശ്യങ്ങള്‍!
സംസാരിച്ചു കാടു കയറി-ഇനിനിങ്ങളുടെ ഊഴമാണ്.
കുറവുകള്‍ ഒരുപാട് കാണും-സദയം ചൂണ്ടിക്കാണിക്കുമല്ലൊ? ഈ സൈറ്റ്എല്ലാവരുടെയും അഭിപ്രായത്തിനായി പാടൂരിലെ ജനസാമാന്യത്തിനു മുന്പില് സമര്‍പ്പിക്കുന്നു.
എന്നു
സ്വന്തം
നവാസ് പാടൂര്‍
Editor
mypadoor.blogspot.com
Can't Read? Click Here And Save To C:\Windows\Fonts
Labels:
ആമുഖം
Subscribe to:
Post Comments (Atom)
6 comments:
Navas,
Very appreciated for the initiative and good luck.
Arif
well done Navas!
Riyas.
navas bai
wonderful
navas bai
wonderful
ഇതു തൃശ്ശൂരിലെ പാടൂര്‍ ആണോ,തഴെ പറയുന്ന സെറ്റിങ്സ് ചെയ്താല്‍ ബ്ലോഗ്ഗ് കൂടുതല്‍ പേര് കാണും.
http://howtostartamalayalamblog.blogspot.com/
http://vfaq.blogspot.com/2005/01/settings-for-bloggercom-malayalam-blog.html
http://ashwameedham.blogspot.com/2006/07/blog-post_28.html
നിങ്ങളുടെ അയല്‍വാസി ഇവിടെ http://itival.blogspot.com
ഇടിവാള്‍ ചേട്ടന്്: അതെ, ഇത് ആ പാടൂര്‍ തന്നെ.മുല്ലശ്ശേരി ഹിന്ദു യു.പി സ്കൂളില്‍ നിന്നും മൂന്നു കിലോമീറ്റര്‍ പടിഞ്ഞാറ് ,ഇന്നും ലാസ്യഭാവം വിടാതെ കിടക്കുന്ന അതേ സുന്ദരിയായ പാടൂരു തന്നെ ഈ പാടൂര്‍.പറഞ്ഞപോലെ ഞാന്‍ എല്ലാ Settings ഉം ചെയ്യുന്നുണ്ട്.നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി.പിന്നെ ബ്ലൊഗ് ഞാന്‍ നോക്കി.കലക്കി.ഇപ്പൊ അല്‍പ്പം തിരക്കിലാ.മുഴുവന്‍ വായിച്ചിട്ട് comment ചെയ്യാം.
Post a Comment