Padoor Peoples Ifthar Party in Doha, Qatar
നോമ്പ് ആദ്യ ആഴ്ച ദോഹയിലെ പാടൂര്‍ക്കാരുടെ നോമ്പ്തുറ ഉണ്ടായിരുന്നു.ജനിച്ച ശേഷം പേരു മാത്രം കേട്ടു പരിചയിച്ച കുറെ പാടൂര്‍ക്കാരെ കാണാന്‍ സാധിച്ചു.ഖത്തറില്‍ ഇത്ര അധികം പാടൂര്‍ക്കാര്‍ ഉണ്ടെന്ന് മനസ്സിലായത് അന്നാണ്. ദോഹയിലെ ബ്ലൂ-സ്റ്റാര്‍ റസ്റ്റൊറന്റില്‍ വച്ചായിരുന്നു പരിപാടി.കുറെ യുവരക്തങ്ങളും (അതോ രത്നങ്ങളൊ?) ഉണ്ടായിരുന്നു-ഇനിയുള്ള കാലം ഈ മണല്‍ക്കാട്ടിലെ നോമ്പും പെരുന്നാളും വിധിക്കപ്പെട്ടവര്‍!പഴയ തലമുറയിലെ പലരും പാടൂരിലെ നോമ്പും പെരുന്നാളും ഗൃഹാതുരത്വത്തോടെ ഓര്‍മിക്കുന്നവരാണ്.പാടൂരിലെ നോമ്പും പെരുന്നാളും ഭൂരിപക്ഷത്തിനും ഒരു വിദൂര ഓര്‍മ മാത്രം!പുത്തന്‍ തലമുറയ്ക്കാകട്ടെ, ഈ നോമ്പ്തുറ ഒരു കൌതുകമായെന്നു തോന്നുന്നു.വിദൂരമായ ഈ ദേശത്തു വച്ച്, നാട്ടുകാരെ, പ്രത്യേകിച്ച്, കൂട്ടുകാരെ കണ്ടതിലുള്ള സന്തോഷം എല്ലാ മുഖത്തും തെളിഞ്ഞു കാണാം.എന്തായാലും, തലപെരുപ്പിക്കുന്ന ജീവിത പ്രാരാബ്ദങ്ങള്‍ക്കും, ജോലിയുടെ സമ്മര്‍ദ്ദങ്ങള്‍ക്കും ഇടയില്‍ ഇത്തരം ഒത്തുചേരലുകള്‍ എത്ര സന്തോഷദായകം..!