Are you ready to be a part of internet history?
വരൂ!ഗിന്നസ് റെക്കോര്‍ഡില്‍ ഇനി നിങ്ങളുടെ പേരും..!!
ഗിന്നസ് റെക്കാഡ് ലക്ഷ്യമിട്ട് സൗജന്യ ഇന്റര്‍നെറ്റ് ബ്രൗസിംഗ് സോഫ്‌റ്റ് വെയറായ ഫയര്‍ഫോക്‌സ് മോസില്ലയുടെ പുതിയ പതിപ്പ് പുറത്തിറങ്ങാനൊരുങ്ങുന്നു.ലോകത്തെമ്പാടുമുള്ള തങ്ങളുടെ ഉപയോക്താക്കളുടെ സഹായത്തോടെയാണ് മോസില്ല ഗിന്നസ് ബുക്കില്‍ പ്രവേശിയ്‌ക്കാന്‍ ലക്ഷ്യമിടന്നത്.24 മണിക്കൂറിനുള്ളില്‍ ഏറ്റവുമധികം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന സോഫ്‌റ്റ് വെയര്‍ എന്ന റെക്കാര്‍ഡാണ് മോസില്ലയുടെ ലക്ഷ്യം.ഇതില്‍ പങ്കാളികളാകുന്നവര്‍ക്ക് മോസില്ല ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നല്‌കും. തങ്ങളുടെ ലക്ഷ്യം പ്രഖ്യാപിച്ച് ചുരുക്കം ചില ദിവസങ്ങള്‍ക്കുള്ളില്‍ പത്തു ലക്ഷത്തോളം പേരാണ് മോസില്ലയുടെ ലക്ഷ്യത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്.ഡൗണ്‍ലോഡ് ചെയ്യാനഗ്രഹിയ്‌ക്കുന്നവര്‍ മോസില്ല സൈറ്റില്‍ പേരു നല്‌കി രജിസ്റ്റര്‍ ചെയ്യണം.താഴെഉള്ള ബാനരില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക് അവിടെ എത്താം. ജൂണ്‍ മാസത്തിലെ ഏതെങ്കിലും ഒരു ദിവസമായിരിക്കും മോസില്ലയുടെ മൂന്നാം പതിപ്പ് പുറത്തിറങ്ങുക.ഈ ദിവസം ഇ മെയില്‍ വഴി രജിസ്റ്റര്‍ ചെയ്‌തവരെ മോസില്ല അറിയിക്കും. അന്ന് സോഫ്‌റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്യണം. കൂടുതല്‍ വേഗതയും സുരക്ഷിതത്വവുമുള്‍പ്പടെ 14,0000 പുതുമകളാണ് മോസില്ല പുതിയ പതിപ്പില്‍ വാഗ്‌ദാനം ചെയ്യുന്നത്.മോസില്ലയുടെ രണ്ടാം പതിപ്പ് 16 ലക്ഷത്തോളം പേര്‍ ഡൗണ്‍ലോഡ് ചെയ്‌തിരുന്നു. പുതിയ പതിപ്പിലൂടെ ഇത് 60 ലക്ഷമാകുമെന്നാണ് കരുതപ്പെടുന്നത്.ലോക വിപണിയില്‍ മോസില്ലയുടെ വിഹിതം 18.41 ആണ്. മൈക്രോസോഫ്‌റ്റ് നല്‌കുന്ന ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററാണ് മോസില്ലയുടെ പ്രധാന എതിരാളി.
ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ പാടൂര്‍ക്കാരായ നമുക്കും പങ്കെടുക്കാം.ഒരു പക്ഷെ നമ്മുടെ ഗ്രാമത്തിന്റെ പേരില്‍ ഒരു റെക്കോര്‍ഡ് എഴുതപ്പെട്ടാലോ?“ഏറ്റവും കൂടുതല്‍ ആളുകള്‍ ഫയര്‍ഫോക്സ് ഗിന്നസ് റെകോര്‍ഡ് ഓണ്‍ലൈന്‍ സര്‍റ്റിഫികറ്റ് നേടിയ ഗ്രാമം“ എന്ന റെകോര്‍ഡ്..!!
റെജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹം ഉള്ളവര്‍ താഴെ ഉള്ള ബാനറില്‍ ക്ലിക് ചെയ്യുക.
കടപ്പാട് : ദാറ്റ്സ്മലയാളം ഡോട്ട് കോം, ഫയര്‍ഫോക്സ് ഔദ്യോഗിക വെബ്സൈറ്റ്